വീണാ ജോർജിന്റെ കുവൈറ്റ് യാത്ര മുടങ്ങിയ സംഭവത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒറ്റ ദിവസത്തേക്ക് മന്ത്രി പോയിട്ട് എന്ത് കാര്യം. കുവൈറ്റിൽ ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി പോയിട്ട് കാര്യമില്ല. കേന്ദ്ര മന്ത്രി കുവൈറ്റിൽ പോയി എല്ലാ ക്രമീകരണങ്ങളും ചെയ്‌തിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളും നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടിരുന്നു. വീണാ ജോർജിന് കേന്ദ്രം അനുമതി നിഷേധിച്ചതിന്റെ നിയമവശം അറിയില്ലെന്നും ഗവർണർ പറഞ്ഞു.
ഇന്നലെ രാത്രി 9. 40നുള്ള വിമാനത്തിൽ പോകാൻ നെടുമ്പാശേരിയിൽ എത്തിയെങ്കിലും യാത്രയ്‌ക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. വിദേശത്ത് ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സംസ്ഥാനത്ത് നിന്നും മന്ത്രമാർ പോകുന്ന കീഴ്‌വഴക്കം ഇല്ലെന്നാണ് മുൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മന്ത്രിമാർ പോയിട്ടില്ല. ഈ അനാവശ്യ കീഴ്‌വഴക്കം ഇല്ലാതാക്കാനാണ് സംസ്ഥാന മന്ത്രിക്ക് കേന്ദ്രം പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തത്.



