ഝാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ടോൻ്റോ, ഗോയിൽകെര മേഖലയിലാണ് സംഭവം. ജാർഖണ്ഡ് പോലീസ് രണ്ട് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തു.സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.
വെടിവെപ്പിൽ നാല് മാവോവാദികൾ കൊല്ലപ്പെട്ടതായും രണ്ടുപേരെ അറസ്റ്റു ചെയ്തെന്നും ഐ.ജി. ഹമോർ വി.ഹോംങ്കർ പറഞ്ഞു.45 ദിവസത്തിനിടെ ഇത് നാലാമത്തെ സുപ്രധാന വിജയമാണെന്നും നാരായൺപൂർ പോലീസിൻ്റെ “മാദ് ബച്ചാവോ അഭിയാൻ്റെ” (മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ) രണ്ടാമത്തെ വലിയ വിജയമാണിതെന്നും ബസ്തർ മേഖല പോലീസ് ഇൻസ്പെക്ടർ ജനറൽ സുന്ദർരാജ് പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.