‘കാഫിർ’ വിവാദം; മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി അംഗവുമായ കെ.കെ.ലതികയ്‌ക്കെതിരെ പരാതി

‘കാഫിർ’ സ്ക്രീൻഷോട്ട് വിവാദത്തിൽ കെ.കെ.ലതികയ്‌ക്കെതിരെ കേസെടുക്കണമെന്നു ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിൽ ഡിജിപിക്കു പരാതി നൽകി. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് എതിരായി ലതികയുടെ ഫെയ്സ്ബുക് പേജിൽ പ്രത്യക്ഷപ്പെട്ട സ്ക്രീൻഷോട്ട്…

‘കാഫിർ’ സ്ക്രീൻഷോട്ട് വിവാദത്തിൽ കെ.കെ.ലതികയ്‌ക്കെതിരെ കേസെടുക്കണമെന്നു ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിൽ ഡിജിപിക്കു പരാതി നൽകി.

യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് എതിരായി ലതികയുടെ ഫെയ്സ്ബുക് പേജിൽ പ്രത്യക്ഷപ്പെട്ട സ്ക്രീൻഷോട്ട് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതായിരുന്നുവെന്നും മത സ്പർധ വളർത്തി രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

ഫേസ്ബുക്കില്‍ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യക്ഷപ്പെട്ട കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിം അല്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നിട്ടും ലതികയുടെ ഫേസ്ബുക്കില്‍ നിന്ന് സ്‌ക്രീന്‍ഷോട്ട് പിന്‍വലിക്കാത്തതിനെതിരെ യുഡിഎഫ് രംഗത്തുവന്നിരുന്നു. ലതികക്കെതിരെ കേസ് എടുക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply