ഇറ്റലി തീരത്ത് രണ്ട് കപ്പലുകൾ മുങ്ങി 11 പേർ മരിച്ചു, 64 പേരെ കാണാതായി

റോം: തിങ്കളാഴ്ച ഇറ്റാലിയൻ തീരത്ത് 2 വ്യത്യസ്ത കപ്പൽ അപകടങ്ങളിൽ 11 മരണം.64 ലോളം പേരെ കാണാതായി.ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആദ്യത്തെ അപകടമുണ്ടായത്. തിങ്കളാഴ്ച നാദിർ എന്ന കപ്പലിൽ രക്ഷാപ്രവർത്തകർ…

റോം: തിങ്കളാഴ്ച ഇറ്റാലിയൻ തീരത്ത് 2 വ്യത്യസ്ത കപ്പൽ അപകടങ്ങളിൽ 11 മരണം.64 ലോളം പേരെ കാണാതായി.ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആദ്യത്തെ അപകടമുണ്ടായത്.

തിങ്കളാഴ്ച നാദിർ എന്ന കപ്പലിൽ രക്ഷാപ്രവർത്തകർ ഒരു തടി ബോട്ടിൻ്റെ ഡെക്കിന് താഴെ കുടുങ്ങിയ 10 മൃതദേഹങ്ങൾ കണ്ടെത്തി. കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്ന കപ്പലുകളാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. 51 പേരെ ബോട്ടിൽനിന്ന് രക്ഷപ്പെടുത്തിയതായും ജർമൻ രക്ഷാപ്രവർത്തകസംഘമായ റെസ്ക്യൂഷിപ്പ് അറിയിച്ചു.

അന്നേദിവസം തന്നെ, നടന്ന മറ്റൊരു അപകടത്തിൽ 60-ലധികം പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. 12 പേരെ ചരക്കുകപ്പൽ രക്ഷിച്ചു തുറമുഖത്തെത്തിച്ചു.കാലാബ്രിയയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ (125 മൈൽ) തകർന്ന ബോട്ട് കണ്ടെത്തി എട്ട് ദിവസം മുമ്പ് തുർക്കിയിൽ നിന്ന് യാത്ര പുറപ്പെട്ട കപ്പലായിരുന്നു.

Leave a Reply