പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരാണാസിയിൽ; കർഷക സമ്മേളനത്തിലും പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തൻ്റെ ലോക്‌സഭാ മണ്ഡലമായ വാരണാസി സന്ദർശിക്കും. മൂന്നാം തവണയും രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായ ശേഷം അദ്ദേഹത്തിൻ്റെ ആദ്യ പുണ്യനഗരി സന്ദർശനമാണിത്. വൈകുന്നേരം നാല് മണിക്ക് ബാബത്പൂർ വിമാനത്താവളത്തിൽ എത്തിച്ചേരും. തുടർന്ന്…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തൻ്റെ ലോക്‌സഭാ മണ്ഡലമായ വാരണാസി സന്ദർശിക്കും. മൂന്നാം തവണയും രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായ ശേഷം അദ്ദേഹത്തിൻ്റെ ആദ്യ പുണ്യനഗരി സന്ദർശനമാണിത്. വൈകുന്നേരം നാല് മണിക്ക് ബാബത്പൂർ വിമാനത്താവളത്തിൽ എത്തിച്ചേരും. തുടർന്ന് മെഹന്ദി​ഗഞ്ചിലെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.

വാരണാസിയിൽ നടക്കുന്ന കർഷക സമ്മേളനത്തിൽ പങ്കെടുത്ത് കർഷകരുമായി ആശയവിനിമയം നടത്തുകയും പിന്നാലെ പുരാതന കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. ദശാശ്വമേധ ഘട്ടിലെ പൂജയിലും ​​ഗം​ഗാ ആരതിയിലും പങ്കെടുക്കും. ശേഷം ബനാറസ് ലോക്കോമോട്ടീവ് വർക്ക് ഷോപ്പ് സന്ദർശിക്കും. പോലീസ് ലൈനിൽ നിന്ന് കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് റോഡ് ഷോയും നടത്തും.

Leave a Reply