സഹികെട്ടു ജീവിക്കാൻ അനുവദിക്കണം, ആളൊഴിഞ്ഞ വീടുകളെല്ലാം ഇവിടെ ബോംബ് നിർമ്മാണ ഹബ്ബാണ്;ആരോപണവുമായി എരഞ്ഞോളിയില്‍ സ്ഫോടനത്തിൽ മരിച്ചയാളുടെ അയൽവാസി

എരഞ്ഞോളിയില്‍ സ്ഥിരമായി ബോംബ് നിര്‍മാണം നടക്കാറുണ്ടെന്ന വെളിപ്പെടുത്തലുമായി എരഞ്ഞോളിയിൽ ബോംബ് പൊട്ടി മരിച്ച വേലായുധന്റെ അയള്‍വാസി. നേരത്തേയും ഇവിടെ ബോംബ് കണ്ടെത്തിയിട്ടുണ്ടെന്നും അന്ന് പൊലീസിനെ അറിയിക്കാതെ നീക്കം ചെയ്യുകയായിരചെയ്യുകയായിരുന്നെന്നും മരിച്ച വേലായുധന്റെ അയൽവാസി സീന…

എരഞ്ഞോളിയില്‍ സ്ഥിരമായി ബോംബ് നിര്‍മാണം നടക്കാറുണ്ടെന്ന വെളിപ്പെടുത്തലുമായി എരഞ്ഞോളിയിൽ ബോംബ് പൊട്ടി മരിച്ച വേലായുധന്റെ അയള്‍വാസി. നേരത്തേയും ഇവിടെ ബോംബ് കണ്ടെത്തിയിട്ടുണ്ടെന്നും അന്ന് പൊലീസിനെ അറിയിക്കാതെ നീക്കം ചെയ്യുകയായിരചെയ്യുകയായിരുന്നെന്നും മരിച്ച വേലായുധന്റെ അയൽവാസി സീന മാധ്യമങ്ങളോടു പറഞ്ഞു.

“ഇവിടെ ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിർമ്മാണ ഹബ്ബാണ്, ഞങ്ങൾക്ക് ഇവിടെ ജീവിക്കണം
പലരും പേടിച്ചാണ് ഇക്കാര്യങ്ങളെല്ലാം പറയുന്നത്.പറഞ്ഞാൽ ഞങ്ങളുടെ വീടുകൾക്ക് നേരെ ബോംബെറിയും. ഞങ്ങൾ സാധാരണക്കാരാണ് ഞങ്ങൾക്ക് എവിടെ ഭയമില്ലാതെ ജീവിക്കണം” സീന പറഞ്ഞു.

ഈ സംഭവത്തിലും രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സി.പി.എം. രംഗത്തുവരുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, പോലീസ് ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നു സ്ഥലം സന്ദർശിച്ച ഷാഫി പറമ്പിൽ പറഞ്ഞു.

Leave a Reply