താരസംഘടനയായ അമ്മയുടെ ട്രഷറർ പദവിയിലേയ്ക്ക് നടൻ ഉണ്ണി മുകുന്ദനെ തെരഞ്ഞെടുത്തു. സിദ്ദിഖിന്റെ പിൻഗാമിയായിട്ടാണ് ഉണ്ണി മുകുന്ദൻ ട്രഷറർ സ്ഥാനത്തേയ്ക്ക് എത്തുന്നത്. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നേരുത്തെതന്നെ നടൻ മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മറ്റു സ്ഥാനാർഥികൾ ഇല്ലാതിരുന്നതിനാൽ എതിരില്ലാതെ മോഹൻലാൽ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ജനറൽ സെക്രട്ടറി പദവിയിലേക്ക് സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരിക്കുന്നത്. ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്.
ജൂൺ 30-ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നടക്കുന്നത് ഇതിനോടൊപ്പം തന്നെയാണ് ബാക്കിയുള്ള തിരഞ്ഞെടുപ്പും നടക്കുക. 506 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്.