ബെംഗളൂരു: ഓർഡർ ചെയ്ത ആമസോൺ പാക്കേജിനുള്ളിൽ ജീവനുള്ള മൂർഖൻ പാമ്പ്.ബെംഗളൂരു സ്വദേശികളായ ദമ്പതികൾക്കാണ് ദുരനുഭവം ഉണ്ടായത്. പാക്കേജ് പൊട്ടിച്ചപ്പോൾ പുറത്തു ചാടിയ പാമ്പ് പാർസൽ ബോക്സ് ഒട്ടിക്കാൻ ഉപയോഗിച്ച ടേപ്പിനുള്ളിൽ കുടുങ്ങുകയായിരുന്നു.സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ക്യാമറയിൽ പകർത്തിയിട്ടുണ്ട്.
സോഫ്റ്റ്‌വെയർ എൻജിനീയേഴ്‌സായ ദമ്പതികൾ ഒരു എക്സ് ബോക്സ് കണ്ട്രോളറാണ് ആമസോണിൽ ഓർഡർ ചെയ്തത്. ഡെലിവറി ബോയ് നേരിട്ട് തന്നെയാണ് പാഴ്‌സല്‍ കൈമാറിയത്.എന്നാൽ പെട്ടി തുറന്നപ്പോൾ പാമ്പിനെയാണ് കണ്ടതെന്നും ദമ്പതികൾ പറഞ്ഞു. ഉപഭോക്താവിനുണ്ടായ അസൗകര്യത്തിൽ ആമസോൺ ഖേദം പ്രകടിപ്പിച്ചു. വിഷയം പരിശോധിക്കും. ആമസോൺ ടീം ദമ്പതികളുമായി ബന്ധപ്പെടുമെന്നും ആമസോൺ എക്സിൽ കുറിച്ചു.