പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ്;ഭാര്യയുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു,ഇനി ഒന്നിച്ചുപോകണം,കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഹൈക്കോടതിയിൽ

ഭാര്യയുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും യുവതി നൽകിയ സത്യവാങ്മൂലം കൂടി പരി​ഗണിച്ച് കേസ് റദ്ദാക്കണമെന്നും ആവശ്യപെട്ട് പ്രതി രാഹുൽ ഹൈക്കോടതിയിൽ ഹർജി നൽകി. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സര്‍ക്കാരിനോട് നിലപാട്…

ഭാര്യയുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും യുവതി നൽകിയ സത്യവാങ്മൂലം കൂടി പരി​ഗണിച്ച് കേസ് റദ്ദാക്കണമെന്നും ആവശ്യപെട്ട് പ്രതി രാഹുൽ ഹൈക്കോടതിയിൽ ഹർജി നൽകി.

ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സര്‍ക്കാരിനോട് നിലപാട് തേടിയിട്ടുണ്ട്. സര്‍ക്കാരിനെ കൂടാതെ പന്തീരാങ്കാവ് എസ്.എച്ച്.ഒ, പരാതിക്കാരി എന്നിവര്‍ക്ക് നോട്ടീസ് അയക്കാനും ഹൈക്കോടതി നിര്‍ദേശമുണ്ട്. ജസ്റ്റിസ് എ.ബദറുദീന്റെ ബ‍െഞ്ച് ആണ് കേസ് പരി​ഗണിച്ചത്.

പരാതിയിൽ പറഞ്ഞ ആരോപണങ്ങളെല്ലാം കള്ളമാണെന്നും രാഹുൽ തന്നെ ഉപദ്രവിച്ചിച്ചിട്ടില്ലെന്നും വീട്ടുകാർ പറ‍ഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തതെന്നും വെളിപ്പെടുത്തിക്കൊണ്ട് യുവതി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരുന്നു.

Leave a Reply