അമ്മയുടെ പ്രസിഡന്റായി എതിരില്ലാതെ മൂന്നാമതും മോഹൻലിനെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി പദവിയിലേക്ക് സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരിക്കുന്നത്. ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്.
ജൂൺ 30-ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നടക്കുന്നത് ഇതിനോടൊപ്പം തന്നെയാണ് ബാക്കിയുള്ള തിരഞ്ഞെടുപ്പും നടക്കുക. 506 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്.