ആലുവ റെയിൽവേ സ്റ്റേഷനിൽ വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച ഒരു കിലോ എം.ഡി.എം.എ.യുമായി യുവതി പിടിയിൽ. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്നാണ് യുവതിയെ പിടികൂടിയത്.
ബെംഗളൂരു മുനേശ്വര നഗറില്‍ സര്‍മീന്‍ അക്തറി (26) നെയാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്. യുവതി സ്ഥിരം മയക്കുമരുന്നു കടത്തുകാരിയാണെന്നാണ് സൂചന. ഡല്‍ഹിയില്‍നിന്ന് എം.ഡി.എം.എ. കൊണ്ടുവന്ന് ഇവിടെ ഏജന്റ്റിന് കൈമാറിയ ശേഷം പിറ്റേന്ന് തീവണ്ടിയില്‍ത്തന്നെ തിരിച്ചുപോവുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു. വിപണിയില്‍ 50 ലക്ഷത്തിലേറെ രൂപ വിലവരുന്ന ലഹരിയാണ് കൈവശമുണ്ടായത്. കൊച്ചിയിൽ യുവാക്കൾക്ക് വേണ്ടിയാണ് വിൽപ്പന.