ലോക്സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസ്ഥാനമൊഴിഞ്ഞ കെ. രാധാകൃഷ്ണൻറെ ഒഴിവിലേക്ക് മാനന്തവാടി എം.ൽ.എ ഒ.ആര്‍ കേളു. വയനാട് ജില്ലയിൽ നിന്നുള്ള സി.പി.എമ്മിന്റെ ആദ്യ മന്ത്രിയാണ് അദ്ദേഹം. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പാകും അദ്ദേഹത്തിന് ലഭിക്കുക.
രാധാകൃഷ്ണൻ ചുമതല വഹിച്ചിരുന്ന ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവനും പാർലമെന്ററി കാര്യം എം ബി രാജേഷിനും ലഭിക്കുമെന്നാണ് വിവരം. സി.പി.എം. സംസ്ഥാന സമിതിയിലാണ് തീരുമാനം. വിവിധ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്താനും സി.പി.എം. സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്.
പട്ടികവർഗ വിഭാഗത്തിൽ നിന്ന് സംസ്ഥാന മന്ത്രിയാകുന്ന ആദ്യത്തെ വ്യക്തിയും ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയുമായിരുന്നു കോൺഗ്രസ് അംഗമായിരുന്ന ജയലക്ഷ്‍മി. ജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് കേളു 2016 ൽ ആദ്യമായി നിയമസഭയിലെത്തിയത്