പ്രധാനമന്ത്രി നരേന്ദ്ര മോദി 18-ാം ലോക്‌സഭയിലെ പാർലമെൻ്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തു

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. എംപിമാരുടെ സത്യപ്രതിജ്ഞയോടെയാണ് സഭ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം സത്യപ്രതിജ്ഞ ചെയ്തു. നരേന്ദ്രമോദിക്ക് പിന്നാലെ രാജ്നാഥ് സിം​ഗ്, അമിത് ഷാ, നിതിൻ ​ഗഡ്കരി, ശിവരാജ് സിം​ഗ് ചൗഹാൻ…

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. എംപിമാരുടെ സത്യപ്രതിജ്ഞയോടെയാണ് സഭ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം സത്യപ്രതിജ്ഞ ചെയ്തു. നരേന്ദ്രമോദിക്ക് പിന്നാലെ രാജ്നാഥ് സിം​ഗ്, അമിത് ഷാ, നിതിൻ ​ഗഡ്കരി, ശിവരാജ് സിം​ഗ് ചൗഹാൻ എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. ഇന്നും നാളെയും എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങാണ് പാർലമെന്റിൽ നടക്കുക.

കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതിൽ പ്രോടെം സ്പീക്കർ പാനൽ വായിക്കുന്ന സമയത്തും പ്രതിപക്ഷ പ്രതിഷേധമുണ്ടായി. പാനലിൽ ഉള്ള പ്രതിപക്ഷ എംപിമാർ പ്രതിഷേധ സൂചകമായി സത്യപ്രതിജ്ഞ ചെയ്തില്ല. അവർ സംസ്ഥാനങ്ങളിലെ എംപി മാർക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും.

Leave a Reply