കോഴിക്കോട് ഇനി മുതല്‍ യുനസ്കൊയുടെ സാഹിത്യ നഗരം. യുനെസ്കോ തെരഞ്ഞെടുത്ത സാഹിത്യ നഗരമായി കോഴിക്കോടിനെ മന്ത്രി എം.ബി രാജേഷ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇനി മുതൽ ജൂൺ 23 കോഴിക്കോടിന്റെ സാഹിത്യനഗര ദിനമായി ആചരിക്കും എന്ന് പരുപാടിയിൽ മേയർ ബീന ഫിലിപ്പ് അറിയിച്ചു.
സാഹിത്യ നഗരത്തിന്റെ ലോഗോയും വെബ് സൈറ്റും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പുറത്തിറക്കി. ആനക്കുളം സാംസ്‌കാരിക നിലയത്തില്‍ സജ്ജമാക്കിയ സാഹിത്യ നഗരം കേന്ദ്രത്തിന്റെ പ്രഖ്യാപനം കൈതപ്രം ദാമോദരന്‍ നമ്പൂതിരി നിര്‍വഹിച്ചു.