മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാൾ. 90കളിൽ മലയാള സിനിമയുടെ രൂപവും ഭാവവും മാറ്റിയ താരമായ സുരേഷ് ഗോപി മികച്ച ഒരു നടനും രാഷ്ട്രീയ പ്രവർത്തകനുമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ പിറന്നാള്‍.
ആക്ഷൻ കിംഗ്, സൂപ്പർ സ്റ്റാർ, താരരാജാക്കൻമാരിൽ ഒരാൾ തുടങ്ങി സുരേഷ് ഗോപിയ്ക്ക് ആരാധകർ നൽകിയ വിശേഷണങ്ങൾ ഏറെയാണ്. 1965ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ‘ഓടയിൽ നിന്ന്’ എന്ന സിനിമയിലൂടെയാണ് സുരേഷ് ഗോപി അരങ്ങേറ്റം കുറിച്ചത്.



