ഹിന്ദുത്വയുടെ പേരില്‍ ബി.ജെ.പി. കലാപം അഴിച്ചുവിടുന്നു, ഹിന്ദുക്കൾ അക്രമാസക്തരാണ്, നമ്മുടെ മഹാത്മാക്കളായ നേതാക്കള്‍ അഹിംസയെക്കുറിച്ചാണ് പറഞ്ഞത്. പക്ഷെ ഹിന്ദു എന്ന് വിളിക്കുന്നവര്‍ വെറുപ്പിനെക്കുറിച്ച് മാത്രം സംസാരിക്കുന്നു. നിങ്ങള്‍ ഹിന്ദുക്കളല്ല. പാര്‍ലമെന്‍റ് പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
ഈ വിഷയം ഗൗരവമുള്ളതാണ്, മുഴുവൻ ഹിന്ദു സമൂഹത്തെയും അക്രമകാരികളെന്ന് വിളിക്കുന്നത് ആശങ്കയുളവാക്കുന്നുവെന്നും രാഹുല്‍ഗാന്ധി മാപ്പ് പറയണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചടിച്ചു. രാജ്യത്തെ കോടിക്കണക്കായ ഹിന്ദുക്കളുണ്ട്. ഒരു മതത്തെ അക്രമവുമായി ബന്ധപ്പെടുത്തുന്നത് തെറ്റാണ്.”- ഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നുവെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയെ തിരുത്തിക്കൊണ്ട് അമിത് ഷാ പറഞ്ഞു. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ആഭ്യന്തരമന്ത്രി അമിത് ഷായുടേയും ഹിന്ദുത്വയുടെ മുഖംമൂടി രാഹുല്‍ വലിച്ചുകീറിയെന്ന് സാമ്‌ന മുഖപ്രസംഗത്തില്‍ പറഞ്ഞു.