ഓഫീസ് സമയത്തു സർക്കാർ ഓഫീസിൽ റീൽസ് ചിത്രീകരണം; ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി

പത്തനംതിട്ട: തിരുവല്ല നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് മുനിസിപ്പൽ സെക്രട്ടറി നോട്ടീസയച്ചത്. മോഹൻലാൽ നായകനായ ‘ദേവദൂതൻ’ എന്ന സിനിമയിലെ പൂവേ പൂവേ പാലപ്പൂവേ എന്ന…

പത്തനംതിട്ട: തിരുവല്ല നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് മുനിസിപ്പൽ സെക്രട്ടറി നോട്ടീസയച്ചത്. മോഹൻലാൽ നായകനായ ‘ദേവദൂതൻ’ എന്ന സിനിമയിലെ പൂവേ പൂവേ പാലപ്പൂവേ എന്ന പാട്ടിലാണ് ജീവനക്കാർ റീൽസ് ചിത്രീകരിച്ചത്.

നഗരസഭയിൽ പൊതുജനങ്ങൾ ഉള്ള സമയത്തും ഓഫീസ് സമയത്തുമാണ് റീൽസ് ചിത്രീകരിച്ചതെങ്കിൽ മുനിസിപ്പൽ ചട്ടങ്ങൾ പ്രകാരം നിയമലംഘനമാണെന്ന് സെക്രട്ടറി വ്യക്തമാക്കി. റവന്യുവിഭാ​ഗത്തിലെ വനിതകൾ അടക്കമുള്ള ജീവനക്കാർക്കാണ് നര​ഗരസഭ സെക്രട്ടറി നോട്ടീസയച്ചത്.

ദൃശ്യങ്ങൾ സാമൂഹിക മാധ്യങ്ങളിൽ പങ്കുവെച്ചത് പൊതുസമൂഹത്തിൽ ന​ഗരസഭയ്ക്കും ജീവനക്കാർക്കും എതിരായ വികാരം ഉണ്ടാകാൻ കാരണമായി എന്നീ കുറ്റങ്ങളാണ് നോട്ടീസിലുള്ളത്. മൂന്നുദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നഗരസഭ സെക്രട്ടറി നിർദേശിച്ചിരിക്കുന്നത്.

Leave a Reply