മുഖ്യമന്ത്രി ഇരയ്‌ക്കൊപ്പമോ വേട്ടക്കാരനൊപ്പമോ എന്ന് വ്യക്തമാക്കണം:എ.ഐ.എസ്.എഫ്

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ പ്രതികരണവുമായി സിപിഐ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫ്. ക്യാംപസ് സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രതികരണം പ്രതിഷേധാര്‍ഹമെന്ന് എഐഎസ്എഫ്. തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തി തന്നെ പോകണമെന്നും മുഖ്യമന്ത്രി ഇരയ്‌ക്കൊപ്പമോ വേട്ടക്കാരനൊപ്പമാണോ എന്ന്…

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ പ്രതികരണവുമായി സിപിഐ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫ്. ക്യാംപസ് സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രതികരണം പ്രതിഷേധാര്‍ഹമെന്ന് എഐഎസ്എഫ്. തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തി തന്നെ പോകണമെന്നും മുഖ്യമന്ത്രി ഇരയ്‌ക്കൊപ്പമോ വേട്ടക്കാരനൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും എഐഎസ്എഫ് പറഞ്ഞു.

സംസ്ഥാനത്ത് ക്യാമ്പസുകള്‍ തുറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ പുറത്തുവരുന്ന അക്രമവാര്‍ത്തകള്‍ അപമാനകരമാണ്.കേരള സര്‍വ്വകലാശാല കാര്യവട്ടം ക്യാമ്പസിലും പുനലൂര്‍ എസ്എന്‍കോളേജിലും കോഴിക്കോട് നാദാപുരം ഗവ.കോളേജിലും കൊയിലാണ്ടി ഗുരുദേവ കോളേജിലും നടന്ന സംഘര്‍ഷങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് എഐഎസ്എഫ് പറയുന്നു.

സര്‍ഗാത്മക ഇടങ്ങളായി മാറേണ്ട ക്യാമ്പസുകളില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പൊതു സമൂഹത്തിനിടയില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് അവമതിപ്പുണ്ടാക്കുവാനെ സഹായിക്കുകയുള്ളു. തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തി തന്നെ പോയില്ലെങ്കില്‍ വലിയവില ഇടതുപക്ഷത്തിന് ഇക്കാര്യത്തില്‍ കൊടുക്കേണ്ടതായി വരും. എഐഎസ്എഫ് വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു.

Leave a Reply