തമിഴ്നാട്ടിലെ ബിഎസ്പി സംസ്ഥാന പ്രസിഡൻ്റിനെ വെട്ടിക്കൊലപ്പെടുത്തി ആറംഗസംഘം. പ്രതികൾക്കായി തിരച്ചിൽ തുടരുന്നു. ബഹുജൻ സമാജ്‌വാദി പാർട്ടി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ ആംസ്ട്രോങ് ആണ് ആക്രമണത്തിൽ മരിച്ചത്. രാത്രി 7.30-ഓടെയായിരുന്നു സംഭവം.
വടിവാളുപയോഗിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ ആംസ്ട്രോങ്ങിനെ തൗസണ്ട് ലൈറ്റ്സിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പെരമ്പൂരിലെ വീടിന് സമീപം വെച്ച് ഇരുചക്രവാഹനത്തിൽ എത്തിയ സംഘമാണ് ആക്രമിച്ചത്.