ശ്രീനഗർ: ജമ്മു കശ്മീരിൽ കുൽഗാം ജില്ലയിലെ മോഡെർഗാം ഗ്രാമത്തൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമൃത്യുവരിച്ചു.പ്രദേശത്ത് ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
പ്രദേശത്ത് ഭീകരരുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് സി.ആര്‍.പി.എഫും സൈന്യവും ലോക്കല്‍ പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് വെടിയുതിര്‍ത്തത്. മൂന്നു ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. പ്രദേശത്ത് സൈന്യം തിരച്ചിൽ തുടരുന്നു.