അയോധ്യയിൽ തകർത്തതുപോലെ ഗുജറാത്തിൽ ബിജെപിയെ കോൺഗ്രസ് പരാജയപ്പെടുത്തും- രാഹുൽ ഗാന്ധി

അയോധ്യയിൽ ബി.ജെ.പിയെ തോൽപ്പിച്ചപോലെ ഗുജറാത്തിൽ ബിജെപിയെ കോൺഗ്രസ് പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തോൽവി ഭയന്നാണ് അയോധ്യ ഉൾപ്പെടുന്ന മണ്ഡലത്തിൽ നിന്ന് നരേന്ദ്ര മോദി പിന്മാറിയതെന്ന ആരോപണം രാഹുൽ ഗാന്ധി ആവർത്തിച്ചു.…

അയോധ്യയിൽ ബി.ജെ.പിയെ തോൽപ്പിച്ചപോലെ ഗുജറാത്തിൽ ബിജെപിയെ കോൺഗ്രസ് പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തോൽവി ഭയന്നാണ് അയോധ്യ ഉൾപ്പെടുന്ന മണ്ഡലത്തിൽ നിന്ന് നരേന്ദ്ര മോദി പിന്മാറിയതെന്ന ആരോപണം രാഹുൽ ഗാന്ധി ആവർത്തിച്ചു.

അഹമ്മദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയില്‍ കര്‍ഷകരുടെ ഭൂമിയില്‍ അന്താരാഷ്ട്രാവിമാനത്താവളം നിര്‍മിച്ചു. എന്നാല്‍, കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കിയില്ല. അയോധ്യയില്‍ രാമക്ഷേത്രം ലക്ഷ്യമിട്ട് എല്‍.കെ. അദ്വാനി ആരംഭിച്ച മൂവ്‌മെന്റ് പരാജയപ്പെട്ടുവെന്നും രാഹുല്‍ പറഞ്ഞു. ഗുജറാത്തിൽ കോൺഗ്രസ് ഓഫിസുകൾ ബിജെപി ആക്രമിക്കുകയാണെന്നും യു.പിയിൽ സംഭവിച്ചതുപോലെ ഗുജറാത്തിലെ ജനങ്ങളും ബിജെപിക്ക് തിരിച്ചടി നൽകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Leave a Reply