മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലായ് 23ന് ലോക്സഭയിൽ അവതരിപ്പിക്കും. പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍ ആരംഭിക്കും. ആഗസ്റ്റ് 12വരെ ഇരു സഭകളിലെയും ബജറ്റ് സമ്മേളനം തുടരും.
തുടർച്ചയായി ഏഴാം തവണയും ബജറ്റ് അവതരിപ്പിക്കുന്നതോടെ നിര്‍മല സീതാരാമന്‍ ഏറ്റവുംകൂടുതല്‍ ബജറ്റവതരണം നടത്തിയ മൊറാര്‍ജി ദേശായിയുടെ പേരിലുള്ള റെക്കോര്‍ഡ് മറിടക്കും. അവതരിപ്പിച്ച ഏഴ് ബജറ്റുകളിൽ ആറെണ്ണവും സമ്പൂർണ ബജറ്റുകളാണെന്ന പ്രത്യേകതയുമുണ്ട്.
ശമ്പള വരുമാനക്കാരും മധ്യവരുമാനക്കാരും ആദായ നികുതി ഘടനയില്‍ മാറ്റം വരുത്തുമെന്ന പ്രതീക്ഷയിലുമാണ്. ഉപഭോക്തൃ ചെലവ് ഉത്തേജിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷകള്‍.