കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ഇന്ന് അസമിലും മണിപ്പൂരിലും സന്ദർശനം നടത്തും. പ്രതിപക്ഷ നേതാവായതിന് ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്.
പ്രളയത്തെ തുടർന്ന് അസമിലെ ദുരിതാശ്വാസ ക്യാമ്പുകൾ കഴിയുന്നവരെ രാഹുൽ ഗാന്ധി സന്ദർശിക്കും. തുടർന്ന് മണിപ്പൂരിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിലെത്തും. വൈകിട്ട് 5.30 ന് മണിപ്പൂർ ഗവർണറുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. തുടർന്ന് പിസിസി ഓഫീസിൽ മാധ്യമങ്ങളെ കാണും. 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തില്‍ രാഹുല്‍ മണിപ്പൂര്‍ വിഷയം സഭയില്‍ ഉന്നയിച്ചിരുന്നു. ബിജെപി നേതൃത്വത്തിലുള്ള സർക്കാർ മണിപ്പൂരിനെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്നും ആരോപിച്ചിരുന്നു.