പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സെൻ്റ് ആൻഡ്രൂ ദി അപ്പോസ്തൽ ഏറ്റുവാങ്ങി. റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ആണ് ‘ഓർഡർ ഓഫ് സെൻ്റ് ആൻഡ്രൂ ദി അപ്പോസ്‌തൽ’ നൽകി…

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സെൻ്റ് ആൻഡ്രൂ ദി അപ്പോസ്തൽ ഏറ്റുവാങ്ങി. റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ആണ് ‘ഓർഡർ ഓഫ് സെൻ്റ് ആൻഡ്രൂ ദി അപ്പോസ്‌തൽ’ നൽകി നരേന്ദ്രമോദിയെ ആദരിച്ചത്. ബഹുമതി സ്വീകരിച്ച ശേഷം പ്രധാനമന്ത്രി മോദി പുടിനും റഷ്യയ്ക്കും നന്ദി പറഞ്ഞു. 140 കോടി ഇന്ത്യക്കാർക്ക് ഇത് സമ്മാനമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സൗഹൃദത്തിൻ്റെ പ്രതിഫലനമാണെന്നും ബഹുമതി സ്വീകരിച്ച ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു.

യേശുവിൻ്റെ ആദ്യ അപ്പോസ്തലനും റഷ്യയുടെ രക്ഷാധികാരിയുമായ വിശുദ്ധ ആൻഡ്രൂവിൻ്റെ ബഹുമാനാർത്ഥം മഹാനായ സാർ പീറ്റർ 1698-ൽ ഈ ഓർഡർ സ്ഥാപിച്ചു.

Leave a Reply