വിഴിഞ്ഞത്തു നിന്ന് സാൻ ഫെർണാൻഡോ മടങ്ങി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ മടങ്ങി.ഉച്ചയ്ക്ക് 12 മണിയോടെയാണ് സാൻ ഫെർണാൻഡോ കൊളംബോയിലേക്ക് മടങ്ങിയത്. കപ്പൽ തുറമുഖം വിടുന്നതിന് തൊട്ടുപിന്നാലെ ചരക്കെടുക്കാൻ ആദ്യ ഫീഡർ കപ്പൽ മാരിൻ ആസൂർ…

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ മടങ്ങി.ഉച്ചയ്ക്ക് 12 മണിയോടെയാണ് സാൻ ഫെർണാൻഡോ കൊളംബോയിലേക്ക് മടങ്ങിയത്. കപ്പൽ തുറമുഖം വിടുന്നതിന് തൊട്ടുപിന്നാലെ ചരക്കെടുക്കാൻ ആദ്യ ഫീഡർ കപ്പൽ മാരിൻ ആസൂർ എത്തും. ഉച്ചയക്ക് 2:40-ഓടെ വിഴിഞ്ഞം തുറമുഖത്തെ ബെർത്തിലടുപ്പിച്ചു.

1323 കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖത്ത് ഇറക്കിയശേഷം 607 കണ്ടെയ്നറുകളുമായാണ് സാൻ ഫെർണാണ്ടോ കൊളംബോ തുറമുഖത്തേക്ക് പോകുന്നത്. കണ്ടെയ്നറുകൾ ഇറക്കാൻ എടുത്ത കാലതാമസമാണ് മടക്കയാത്ര വൈകാൻ കാരണമായത്.

ചൊവ്വാഴ്ച വൈകിട്ടോടെ കെമാറിൻ അസൂർ കപ്പൽ വിഴിഞ്ഞത്തുനിന്ന് മുംബൈയിലെ ജവഹർലാൽ നെഹ്‌റു തുറമുഖത്തേക്ക് തിരിക്കുമെന്ന് കപ്പൽ ഏജൻസിയായ ഐ.എസ്.എസ്. ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റന്റെ കൊച്ചി മേധാവി പറഞ്ഞു.

Leave a Reply