അമേരിക്കൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇത്തവണത്തെ പ്രസിഡന്‍റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന് നേരെ വെടിയുതിർത്തത് തോമസ് മാത്യു ക്രൂക്സെന്ന ഇരുപതുകാരൻ. ട്രംപിന് നേരെ വെടിയുതിർത്ത ക്രൂക്സിനെ, സീക്രട്ട് സർവീസ് സേന തത്കഷണം വെടിവെച്ചു കൊന്നിരുന്നു.
വെടിയുണ്ടയേറ്റ് ട്രംപിന് പിന്നിൽ നിന്നിരുന്നയാൾ കൊല്ലപ്പെടുകയും ചെയ്തു. ട്രംപ് പ്രസംഗിച്ച് കൊണ്ടിരിക്കെ സമീപത്തെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ കയറിയാണ് ക്രൂക്സ് വെടിയുതിർത്തത്. ഈ മേൽക്കൂരയിലേക്ക് വലിഞ്ഞു കയറുന്നത് പോലീസുകാർ കണ്ടിരുന്നു എന്നാൽ അവർക്ക് നേരെ തോക്കു ചൂണ്ടി പിന്തിരിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ക്രൂക്സ് വെടിവെപ്പും നടത്തി. സംഭവത്തിന് പിന്നാലെ ഇയാളുടെ വീട്ടിലെത്തി എഫ് ബി ഐ സംഘം കുടുംബാങ്ങങ്ങളെ ചോദ്യം ചെയ്യുകയാണ്.
വലതുചെവിയുടെ മുകള്‍ഭാഗത്തായാണ് ട്രംപിന് വെടിയേറ്റത്. വെടിയേറ്റ് ചികിത്സയിലായിരുന്ന ട്രംപ് ആശുപത്രി വിട്ടതായി റിപ്പോർട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ട്രംപുമായി ഫോണിൽ സംസാരിച്ചു. അതേസമയം വധശ്രമം എന്ന നിലയ്ക്ക് തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ എന്താണ് വെടിവെപ്പിന് പിന്നിലെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.