ആമയിഴഞ്ചാൻ ദുരന്തം; ജോയിയുടെ മൃതദേഹം കണ്ടെത്തി

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണത്തൊഴിലാളി മൃതദേഹം കണ്ടെത്തി. കനാലിൽ ശുചീകരണത്തിനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തകരപ്പറമ്പിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജോയിയുടേതാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റും. ശനിയാഴ്ച…

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണത്തൊഴിലാളി മൃതദേഹം കണ്ടെത്തി. കനാലിൽ ശുചീകരണത്തിനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തകരപ്പറമ്പിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജോയിയുടേതാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റും.

ശനിയാഴ്ച രാവിലെ അമ്മയോട് യാത്ര പറഞ്ഞാണു വീട്ടിൽ നിന്നും ജോലിക്കായി ജോയി ഇറങ്ങിയത്. ദിവസക്കൂലിക്കാരനായ ജോയി ഏത് ജോലിക്ക് ആരു വിളിച്ചാലും പോകുമായിരുന്നു. കയറിക്കിടക്കാൻ‌ അടച്ചുറപ്പുള്ള ഒരു വീടു പോലും ഈ കുടുംബത്തിനില്ല. തൻറെ മകൻ മടങ്ങി വരുമെന്ന പ്രതീക്ഷയിലായിരുന്നു അമ്മ മെൽഹി. എന്നാൽ ജോയി ഇനി മടങ്ങി എത്തിലെന്ന വിവരം അമ്മയ്ക്കോ ജോയിയെ അടുത്ത് അറിയാവുന്നവർക്കോ ഇതുവരെ ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല.

ജോയിയെ കാണാതായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്.
ശ്രീചിത്രാ ഹോമിന് പുറകിലായി മാലിന്യങ്ങളുടെ ഇടയിൽ തട്ടിക്കിടക്കുകയിരുന്നു മൃതദേഹം.

Leave a Reply