തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത് 2 ദിവസം; കുടുങ്ങിയ വിവരമറിഞ്ഞത് ലിഫ്റ്റ് ഓപ്പറേറ്റർ എത്തി തുറന്നപ്പോൾ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത് 2 ദിവസം. ചികിത്സയ്ക്കെത്തിയ തിരുമല സ്വദേശി രവീന്ദ്രൻ നായർ ആണ് ലിഫ്റ്റിൽ കുടുങ്ങിയത്. ശനിയാഴ്ച്ച രാവിലെ ഓർത്തോ വിഭാഗത്തിൽ നടുവേദനയ്ക്ക് ചികിത്സ തേടി മെഡിക്കൽ കോളജിൽ എത്തിയതായിരുന്നു…

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത് 2 ദിവസം. ചികിത്സയ്ക്കെത്തിയ തിരുമല സ്വദേശി രവീന്ദ്രൻ നായർ ആണ് ലിഫ്റ്റിൽ കുടുങ്ങിയത്. ശനിയാഴ്ച്ച രാവിലെ ഓർത്തോ വിഭാഗത്തിൽ നടുവേദനയ്ക്ക് ചികിത്സ തേടി മെഡിക്കൽ കോളജിൽ എത്തിയതായിരുന്നു രവീന്ദ്രൻ നായർ. രാവിലെ 11 മണിക്ക് ലിഫ്റ്റ് കയറിയ രോഗിയെ ഇന്ന് രാവിലെ ആറുമണിക്കാണ് കണ്ടെത്തിയത്.

ഡോക്‌ടറെ കണ്ട് ചികിത്സയുടെ രേഖകൾ എടുക്കാൻ വേണ്ടി വീട്ടിൽ വന്ന ശേഷം രവീന്ദ്രൻ നായർ തിരികെ വീണ്ടും ആശുപത്രിയിൽ തിരികെ എത്തുകയായിരുന്നു. തുടർന്ന് ഒന്നാം നിലയിലേയ്ക്ക് പോകാൻ വേണ്ടി രവീന്ദ്രൻ നായർ ലിഫ്റ്റിൽ കയറിയ സമയത്താണ് ലിഫ്റ്റ് പ്രവർത്തന രഹിതമായത്.ലിഫ്റ്റിലുണ്ടായിരുന്ന അലാറം സ്വിച്ച് നിരവധി തവണ അമർത്തിയെങ്കിലും ആരും വന്നില്ല. ലിഫ്റ്റിലുണ്ടായിരുന്ന ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമില്ലായിരുന്നു കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണിന്റെ ചാർജ് തീർന്നതിനാൽ ആരെയും വിളിക്കാനും രവീന്ദ്രന് സാധിച്ചില്ല.

രവീന്ദ്രൻ നായരെ കാണാനില്ലെന്ന് കാട്ടി കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ എത്തി തുറന്നപ്പോഴാണ് രവീന്ദ്രൻ നായരെ ലിഫ്റ്റിനുള്ളിൽ കണ്ടത്. തുടർന്ന് രവീന്ദ്രൻ നായരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ലിഫ്റ്റിന് മുന്നേ തകരാർ ഉണ്ടായിരുന്നുവെന്നാണു ഓപ്പറേറ്റർ പറയുന്നത്. എന്നാൽ ലിഫ്റ്റ് തകരാറിലാണെന്നുള്ള മുന്നറിയിപ്പ് ബോർഡുപോലും ലിഫ്റ്റിനു മുന്നിൽ സ്ഥാപിച്ചിരുന്നില്ല. സംഭവത്തിൽ നിയമനടപടിക്കൊരുങ്ങുകയാണ് രവീന്ദ്രൻ നായരുടെ കുടുംബം.

Leave a Reply