സംഗീതബോധം മാത്രം പോരാ അമ്പാനേ, അല്പം സാമാന്യബോധം കൂടി വേണം; പ്രതികരിച്ച് നാദിര്‍ഷ

നടന്‍ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപണവുമായി ബന്ധപ്പെട്ട് സംഗീതസംവിധായകന്‍ രമേശ് നാരായണനെതിരെ പ്രതികരിച്ച് നടനും സംവിധായകനുമായ നാദിര്‍ഷ. എം. ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രം ‘മനോരഥങ്ങൾ’ളുടെ ട്രെയിലര്‍…

നടന്‍ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപണവുമായി ബന്ധപ്പെട്ട് സംഗീതസംവിധായകന്‍ രമേശ് നാരായണനെതിരെ പ്രതികരിച്ച് നടനും സംവിധായകനുമായ നാദിര്‍ഷ. എം. ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രം ‘മനോരഥങ്ങൾ’ളുടെ ട്രെയിലര്‍ ലോഞ്ചുമായി ബന്ധപ്പെട്ട പുരസ്‌കാര ദാന ചടങ്ങിൽ ആണ് സംഭവം. ചടങ്ങിൽ സംഗീത സംവിധായകൻ രമേശ് നാരായണന്‍ നടൻ ആസിഫ് അലിയിൽ നിന്നു ആദരം ഏറ്റുവാങ്ങാൻ തയാറാകാതിരുന്നത് വിവാധമാകുന്നത്.

”സംഗീതബോധം മാത്രം പോരാ അമ്പാനേ, അല്പം സാമാന്യബോധം കൂടി വേണം” എന്നായിരുന്നു നാദിര്‍ഷ തന്റെ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചത്. ആസിഫ് അലി നൽകിയ ഫലകം രമേശ് നാരായണൻ ജയരാജിന്റെ കയ്യിൽ കൊടുത്ത ശേഷം അദ്ദേഹത്തിൽ നിന്ന് വീണ്ടും സ്വീകരിക്കുകയാണ് ഉണ്ടായത്.

മുഴുവന്‍ അതിഥികള്‍ക്കും മുന്നില്‍വെച്ചുണ്ടായ രമേശ് നാരായണന്റെ പ്രവൃത്തിയില്‍ അതൃപ്തിയറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Leave a Reply