എം ശിവശങ്കറിന് ചികിത്സാ ചെലവായി 2,35,967 രൂപ അനുവദിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ചികിത്സാ ചെലവായി 2,35,967 രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റില്‍ കഴിഞ്ഞതിന് ശേഷം ജാമ്യത്തിലിറങ്ങി നടത്തിയ ചികിത്സയ്ക്കാണ് പണം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ…

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ചികിത്സാ ചെലവായി 2,35,967 രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റില്‍ കഴിഞ്ഞതിന് ശേഷം ജാമ്യത്തിലിറങ്ങി നടത്തിയ ചികിത്സയ്ക്കാണ് പണം അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 13 മുതല്‍ 17 വരെയാണ് എം ശിവശങ്കര്‍ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. 2,35, 967 രൂപയാണ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് സര്‍ക്കാര്‍ ചികിത്സാ ചെലവ് ഇനത്തില്‍ നല്‍കിയത്. പണം അനുവദിക്കണമെന്ന് ശിവശങ്കര്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് തുക അനുവദിച്ച് ഉത്തരവിറങ്ങിയത്.

അഖിലേന്ത്യ സര്‍വീസ് ചട്ടപ്രകാരമാണ് തുക അനുവദിച്ചതെന്നാണ് ഉത്തരവില്‍ വിശദീകരിച്ചിരിക്കുന്നത്.

Leave a Reply