സുല്‍ത്താന്‍ബത്തേരി: വരാനിരിക്കുന്നത് കോണ്‍ഗ്രസിന്റെ നാളുകളൾ കോണ്‍ഗ്രസിന്റെ മോശം കാലം കഴിഞ്ഞു എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. സുല്‍ത്താന്‍ബത്തേരി സപ്ത റിസോര്‍ട്ടില്‍ നടക്കുന്ന കെ.പി.സി.സി. ക്യാമ്പ് എക്‌സിക്യൂട്ടീവ് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാല്‍.
കോൺഗ്രസുകാരെല്ലാം നല്ലവരാണ് എന്നാൽ അവർ തമ്മിൽ അടിയാണെന്നു ജനങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്. അങ്ങനെയുള്ളവർക്ക് പാർട്ടിയിൽ നിന്ന് പുറത്തുപോകാം. കേരളത്തെ രക്ഷിക്കണം, 2026-ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍, 2025-ല്‍ തദ്ദേശസ്ഥാപനങ്ങള്‍ പിടിച്ചടുക്കണം എന്ന ലക്ഷ്യത്തിനായാണ് ഇന്നിവിടെ കൂടിയത് അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ വിജയങ്ങൾ കൂടി ചർച്ച ചെയ്യണം. കേരളത്തിൽ 2 സീറ്റിൽ തോറ്റതും ചർച്ച ചെയ്യണം. കേരളത്തിൽ ബിജെപി വളർച്ച ഉണ്ടാക്കിയെന്നൊന്നും കരുതേണ്ട. ഇതൊരു താൽക്കാലിക പ്രതിഭാസമാണ്, അത് മാറ്റണമെന്നും വേണുഗോപാൽ പറഞ്ഞു.