നിർധനരായ കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി സംഭവം ആലുവയിൽ

പറവൂര്‍ കവലയിലെ നിര്‍ധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി. 15, 16, 18 വയസായ കുട്ടികളെയാണ് കാണാതായിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് തോട്ടക്കാട്ടുകരയിലുള്ള നിര്‍ധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍നിന്ന് ഇവരെ…

പറവൂര്‍ കവലയിലെ നിര്‍ധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി. 15, 16, 18 വയസായ കുട്ടികളെയാണ് കാണാതായിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെയാണ് തോട്ടക്കാട്ടുകരയിലുള്ള നിര്‍ധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍നിന്ന് ഇവരെ കാണാതായതെന്നാണ് വിവരം. സ്ഥാപനത്തിലെ അ​ധികൃതർ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്..

Leave a Reply