ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാവടി തീര്‍ഥയാത്ര റൂട്ടിലെ ഭക്ഷണശാലകളിൽ കട ഉടമകളുടെ പേര് പരാമർശിക്കുന്നത് നിർബന്ധമാക്കി. എന്നാൽ ഈ നിര്‍ദേശത്തിനെതിരെ എന്‍.ഡി.എയില്‍ കൂടുതല്‍ എതിര്‍ സ്വരങ്ങള്‍ ഉയരുന്നു.
കേന്ദ്രമന്ത്രിയും ലോക്ജനശക്തി പാര്‍ട്ടി നേതാവുമായ ചിരാഗ് പാസ്വാനാണ് ഏറ്റവുമൊടുവില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയത്. മതത്തിന്റേയും ജാതിയുടേയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പോലീസ് നിര്‍ദേശത്തെ അനുകൂലിക്കുന്നില്ലെന്നായിരുന്നു പാസ്വാന്റെ പരാമര്‍ശം. യോഗിയുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ ഒളിയമ്പുമായി യു.പിയിലെ ഘടകകക്ഷികളായ നിഷാദ് പാര്‍ട്ടിയും അപ്‌നാദളും രംഗത്തെത്തിയിരുന്നു.