ഇന്നലെ രാത്രി ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യനിക്ഷേപം കണ്ടെത്തി, 9 വാഹനങ്ങൾ പിടികൂടി, 45090 രൂപ പിഴ ഇടാക്കി

ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യനിക്ഷേപം നടത്താൻ എത്തിയവരെ പിടികൂടിയതായി തിരുവനന്തപുരം നഗരസഭ. ഒമ്പത് വാഹനങ്ങള്‍ തിരുവനന്തപുരം നഗരസഭ പിടികൂടി 45090 രൂപ ഇടാക്കിയെന്ന് നഗരസഭ അറിയിച്ചു. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് തിരുവനന്തപുരം മേയർ ആര്യാ…

ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യനിക്ഷേപം നടത്താൻ എത്തിയവരെ പിടികൂടിയതായി തിരുവനന്തപുരം നഗരസഭ. ഒമ്പത് വാഹനങ്ങള്‍ തിരുവനന്തപുരം നഗരസഭ പിടികൂടി 45090 രൂപ ഇടാക്കിയെന്ന് നഗരസഭ അറിയിച്ചു. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു.

ആദ്യപടിയായാണ് നിലവിലെ നിയമമനുസരിച്ചുള്ള പിഴ ചുമത്തിയത്. കൂടുതല്‍ തുകയുടെ പിഴയും വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെ സ്വീകരിക്കാനുള്ള നടപടികള്‍ തുടര്‍ന്ന് എടുക്കും. ഇന്നലെ രാത്രിയിൽ നഗരത്തിൽ വനിതകളുടെ ഹെൽത്ത് സ്ക്വാഡാണ് രംഗത്തുണ്ടായിരുന്നത്. മൂന്ന് ടീമുകളായി വിവിധഭാഗങ്ങളിൽ നടന്ന പരിശോധനകളിൽ ആമയിഴഞ്ചാൻ തോടിൽ മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ചവരെ പിടികൂടിയത്.

Leave a Reply