കൊല്ലം പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ ബസ് മോഷ്ടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം, ഡിപ്പോയ്ക്ക് സമീപം പത്തനാപുരം റോഡിൽ പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസി ബസാണ് മോഷ്ടിച്ചത്. തെന്മല സ്വദേശി ബിനീഷാണ് പൊലീസിന്റെ പിടിയിലായത്.
ഹെഡ് ലൈറ്റ് ഇടാതെ വന്ന ബസ് സംശയം തോന്നിയതോടെ പൊലീസുകാർ നിർത്താൻ ആവശ്യപ്പെട്ടു. പൊലീസുകാർ കൈ കാണിച്ചെങ്കിലും ദൂരെ മാറി ബസ് നിർത്തുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിയാണ് പ്രതി പിടിയിലായത്. ഡിപ്പോയ്‌ക്ക് 150 മീറ്റർ അകലെ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പൊലീസ് ബസ് കാണുന്നത്. ഡിപ്പോയിലെ സ്ഥലപരിമിതി മൂലം പല ബസുകളും റോഡിലാണ് നിർത്താറുള്ളത്. ഇതാണ് മോഷ്ടാവിന് സൗകര്യമായത്.



