കർണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിൽ: ലോറി പുഴയിയി ല്ല , അർജുനായുള്ള തെരച്ചിൽ ഊർജിതമാക്കി

ബെംഗളൂരു: കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ മലയാളിയായ ലോറി ഡ്രൈവർ അർജുൻ കുടുങ്ങിയ സംഭവത്തിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കി. ലോറി പുഴയിലേക്ക് വിണിട്ടില്ലെന്ന് സ്ഥിരീകരിച്ചു. നദിയുടെ നൂറ് മീറ്റർ പരിസരത്ത് നാവികസേനാ അം​ഗങ്ങൾ പരിശോധന നടത്തിയതിന് പിന്നാലെയാണ്…

ബെംഗളൂരു: കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ മലയാളിയായ ലോറി ഡ്രൈവർ അർജുൻ കുടുങ്ങിയ സംഭവത്തിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കി. ലോറി പുഴയിലേക്ക് വിണിട്ടില്ലെന്ന് സ്ഥിരീകരിച്ചു. നദിയുടെ നൂറ് മീറ്റർ പരിസരത്ത് നാവികസേനാ അം​ഗങ്ങൾ പരിശോധന നടത്തിയതിന് പിന്നാലെയാണ് വിഷയത്തിൽ സ്ഥിരീകരണമായത്.

ജി.പി.എസ് ട്രാക്ക് ചെയ്ത സ്ഥലത്തെ മണ്ണ് മാറ്റി ഇപ്പോൾ പരിശോധന ആരംഭിച്ചിട്ടുണ്ട്. മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെ പരിശോധന തുടരുകയാണ്. ജിപിഎസ് ലൊക്കേഷന്‍ വഴി പരിശോധിക്കുമ്പോള്‍ കഴിഞ്ഞ നാലു ദിവസമായി മണ്ണിനടിയിലാണ് മരം കയറ്റിവന്ന ലോറി കിടക്കുന്നത്. എന്നാല്‍ ഓഫ് ആയിരുന്ന അര്‍ജുന്റെ ഫോണ്‍ ഇന്നലെയും ഇന്നും ബെല്ലടിച്ചതിൽ പ്രതീക്ഷയിലാണ് കുടുംബം.

അപകടത്തിന്‍റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് അര്‍ജുന്‍റെ KA15A 7427 എന്ന മരം കയറ്റി വരികയായിരുന്ന ലോറിയും മണ്ണിനടിയിലാണെന്ന ഞെട്ടിപ്പിക്കുന്ന വിവരം കുടുംബം അറിയുന്നത് തുടർച്ചയായ മഴയും മണ്ണിടിച്ചിലും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. നിരവധി വാഹനങ്ങൾ കടന്നുപോകുകയും വിശ്രമിക്കുന്നതിനായി ലോറികൾ ഉൾപ്പെടെ നിർത്തിയിടുകയും ചെയ്യുന്ന പാതയിലാണ് അപകടമുണ്ടായിരിക്കുന്നത്.

Leave a Reply