എംഡിഎംഎയും, ആയുധങ്ങളും കൈവശം വച്ച കേസിൽ യൂട്യൂബ് വിക്കി തഗ്ഗ് പാലക്കാട് കോടതിയിൽ കീഴടങ്ങി. കൊല്ലം സ്വദേശിയാണ് വിഘ്‌നേഷ് എന്ന വിക്കി തഗ്ഗ്. ആലപ്പുഴ ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണു എന്നാണ് യഥാർത്ഥ പേര്.
പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നും 40 ഗ്രാം മെത്താം ഫെറ്റിൻ, തോക്ക്, വെട്ടുകത്തികൾ എന്നിവ എക്സൈസ് കണ്ടെത്തി. തോക്കിന് ലൈസൻ ഇല്ലെന്നാണ് റിപ്പോർട്ട്. പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ അന്വേഷിച്ച് പോലീസ് ഹിമാചൽ പ്രദേശിൽ വരെ എത്തിയിരുന്നു.
വാളയാറില്‍ വാഹന പരിശോധക്കിടെ നിര്‍ത്താതെ പോയ കാര്‍ എക്സൈസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളെയും സുഹൃത്തും നിയമ വിദ്യാര്‍ത്ഥിയുമായ കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്. വിനീതിനെയും എക്സൈസ് പിടികൂടിയത്.