ബംഗ്ലാദേശിലെ സർക്കാർ ജോലികളിൽ ഏർപ്പെടുത്തിയ സംവരണത്തിനെതിരെ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 105 ആയി. ബംഗ്ലാദേശിൽ കർഫ്യു പ്രഖ്യാപിച്ചു.
സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകാനാണ് സാധ്യതയെന്നും വിദ്യാർത്ഥികൾ പറയുന്നു.
മൂന്നാഴ്ചയായി തുടരുന്ന പ്രതിഷേധം ആളിക്കത്തുകയാണ്. രാജ്യത്ത് ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാരിന്റെ ഔദ്യോഗിക ടി വി ചാനൽ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു നശിപ്പിച്ചു.
ബംഗ്ലാദേശിന്റെ രൂപികരണത്തിലേക്ക് നയിച്ച 1971-ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചതാണ് രാജ്യത്തെ വിദ്യാർത്ഥികൾ പ്രക്ഷോഭമായി രംഗത്തിറങ്ങാൻ കാരണം. ഈ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട പ്രക്ഷോഭകാരികൾ ഇപ്പോൾ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന രാജിവെക്കണമെന്നും ആവശ്യപ്പെടുന്നു.