എക്‌സിൽ 100 മില്യൺ ഫോളോവേഴ്‌സ്; പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് എക്‌സ് സിഇഒ ഇലോൺ മസ്‌ക്

സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് എന്ന നേട്ടം സ്വന്തമാക്കി ലോക നേതാവായി മാറിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. 100.2 മില്യൻ (10.02 കോടി) ആളുകളാണ് എക്സിൽ നരേന്ദ്ര മോദിയെ പിന്തുടരുന്നത്.…

സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് എന്ന നേട്ടം സ്വന്തമാക്കി ലോക നേതാവായി മാറിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. 100.2 മില്യൻ (10.02 കോടി) ആളുകളാണ് എക്സിൽ നരേന്ദ്ര മോദിയെ പിന്തുടരുന്നത്.

‘ഏറ്റവും അധികം പേര്‍ പിന്തുടരുന്ന ലോക നേതാവായ നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങള്‍’ എന്ന് ഇലോണ്‍ മസ്‌ക് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. 2009ല്‍ എക്സ് അക്കൗണ്ട് എടുത്ത മോദി ഈ പ്ലാറ്റ്‌ഫോമില്‍ വളരെ ആക്ടീവാണ്. നിരവധി സാധാരണ പൗരന്മാരെ പിന്തുടരുന്നു, അവരുമായി ഇടപഴകുന്നു, അവരുടെ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുന്നു.

ജൂലായ് 14 നാണ് 10 കോടി ഫോളോവര്‍മാരെന്ന നേട്ടം കൈവരിച്ചതായി നരേന്ദ്രമോദി എക്‌സിലൂടെ അറിയിച്ചത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ (3.81 കോടി ഫോളോവര്‍മാര്‍),പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് 26.4 ദശലക്ഷം ഫോളോവേഴ്സാണ് എക്‌സില്‍ ഉള്ളത്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് (1.12 കോടി ഫോളോവര്‍മാര്‍) ഉൾപ്പെടെ പലരെയും പിന്നിലാക്കിയാണ് മോദിയുടെ ഈ നേട്ടം.

Leave a Reply