മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് അവതരിപ്പിക്കും

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി അവതരിപ്പിക്കും നിർമലാ സീതാരാമൻ ഇന്ന് അവതരിപ്പിക്കും. ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. 2047-ഓടെ വികസിത് ഭാരത് എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ബജറ്റായിരുന്നു നിർമല സീതാരാമൻ…

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി അവതരിപ്പിക്കും നിർമലാ സീതാരാമൻ ഇന്ന് അവതരിപ്പിക്കും. ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. 2047-ഓടെ വികസിത് ഭാരത് എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ബജറ്റായിരുന്നു നിർമല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റ്. ഇതിന്‍റെ തുടർച്ച തന്നെയാകും കേന്ദ് ബജറ്റും. രാജ്യത്തിന്റെ വികസനം ലക്ഷ്യമിട്ടുള്ള ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

അടുത്ത് അഞ്ച് വർഷത്തെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടിയുള്ള ബജറ്റ് ആകും പ്രഖ്യാപിക്കുക എന്നാണ് പ്രധാനമന്ത്രി പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പറഞ്ഞത്. സമ്പൂർണ ബജറ്റ് ആയതുകൊണ്ട് തന്നെ നിർണായക പ്രഖ്യാപനങ്ങൾ ആയിരിക്കും ഉണ്ടാകുക. ‌‌

Leave a Reply