മഴക്കെടുതിയിൽ ധാരാളം നാശനഷ്ടങ്ങൾ ഉണ്ടായതിനാൽ കേരളത്തിന് 1000 കോടിയുടെ കേന്ദ്ര സഹായം അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് കെ രാധാകൃഷ്ണൻ എംപി ലോക്സഭയിൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
കേരളത്തിൽ തുടർച്ചയായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം 25 ഓളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടതെന്നും, റോഡും, മറ്റു അടിസ്ഥാന സൗകര്യങ്ങളും കടുത്ത മഴ കാരണം തകർന്നിരിക്കുകയാണ് അതുകൊണ്ട് പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും, എൻഡിആർഎഫിന്റെ അധികസേന കേരളത്തിൽ വിന്യസിക്കണമെന്നും എം പി ലോക്സഭയിൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.