കേന്ദ്ര ബജറ്റ് : കേരളത്തിനോട് അവഗണനയില്ല, എയിംസിന് സംസ്ഥാന സർക്കാർ മതിയായ സ്ഥലം നൽകിയില്ല; സുരേഷ്​ഗോപി

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ച കേന്ദ്ര നിലപാടില്‍ കടുത്ത പ്രതിഷേധം ആണ് ഉയർന്നുവരുന്നത്. സംസ്ഥാനത്തിന്‍റെ ദീര്‍ഘകാല സ്വപ്നമായ എയിംസ് എയിംസ് ഇത്തവണ പ്രഖ്യാപിക്കുമെന്നായിരുന്നു ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ ബജറ്റ് പ്രഖ്യാപനത്തില്‍…

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ച കേന്ദ്ര നിലപാടില്‍ കടുത്ത പ്രതിഷേധം ആണ് ഉയർന്നുവരുന്നത്. സംസ്ഥാനത്തിന്‍റെ ദീര്‍ഘകാല സ്വപ്നമായ എയിംസ് എയിംസ് ഇത്തവണ പ്രഖ്യാപിക്കുമെന്നായിരുന്നു ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ ബജറ്റ് പ്രഖ്യാപനത്തില്‍ അതുണ്ടായില്ല. കേന്ദ്രബജറ്റിന് പ്രതികരണവുമായെത്തിയിരിക്കുകയാണ് തൃശൂർ എം.പി സുരേഷ് ​ഗോപി.

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ കേരളത്തിനോട് അവഗണന കാണിച്ചിട്ടില്ലെന്ന് തന്നെ അദ്ദേഹം ചൂണ്ടികാട്ടുകയാണ് . ‘കേരളത്തിൽ ചെറുപ്പക്കാരില്ലേ, ഫിഷറീസില്ലേ, സ്ത്രീകളില്ലേ? ബജറ്റ് പഠിക്കൂ. കേരളസർക്കാർ കൃത്യമായ സ്ഥലം തന്നാൽ എയിംസ് വരും. ചെറുപ്പക്കാർക്ക് തൊഴിലവസരങ്ങൾ ഒരുങ്ങുന്ന മേഖലയ്ക് ബജറ്റിൽ പ്രാധാന്യം നൽകി.’ സുരേഷ് ​ഗോപി പറഞ്ഞു.

Leave a Reply