കേരളത്തിലെ റെയിൽവേ പദ്ധതികളിൽ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

കേരളത്തിലെ റെയിൽവേ പദ്ധതികളിൽ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സംസ്ഥാന സർക്കാർ പിന്തുണ നൽകിയാൽ കേരളത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്നും എന്നാൽ ഒരു തരത്തിലും വേണ്ട പിന്തുണ…

കേരളത്തിലെ റെയിൽവേ പദ്ധതികളിൽ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സംസ്ഥാന സർക്കാർ പിന്തുണ നൽകിയാൽ കേരളത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്നും എന്നാൽ ഒരു തരത്തിലും വേണ്ട പിന്തുണ കേരളാ സർക്കാർ നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം ജില്ലകളുടെ റെയിൽവേ കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട് അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അശ്വിനി വൈഷ്ണവ്. ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സർക്കാർ പിന്തുണ നൽകിയാൽ മാത്രമേ പദ്ധതികൾ ഏറ്റെടുക്കാൻ കഴിയൂ എന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു

Leave a Reply