രാജ്യത്തെയും പാർട്ടിയേയും ഒന്നിപ്പിക്കാനാണ് സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറിയതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. പുതിയ തലമുറക്ക് ദീപം കൈമാറാനുള്ള സമയമായെന്നും യുഎസ് ഓവൽ ഓഫിസിൽ നടത്തിയ ടെലിവിഷൻ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. ഒരു പുതിയ തലമുറക്ക് ദീപം കൈമാറുക എന്നതാണ് ഏറ്റവും നല്ല വഴിയായി ഞാൻ തീരുമാനിച്ചത്. അതാണ് നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗവും ബൈഡൻ പറഞ്ഞു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കി നിൽക്കെയായിരുന്നു തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാനുള്ള ബൈഡൻ്റെ തീരുമാനം. മത്സരത്തിൽ നിന്ന് പിന്മാറാൻ ബൈഡന് മേൽ സമ്മർദ്ദമുണ്ടായിരുന്നു.