ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാൾ പ്രദേശത്ത് മേഘവിസ്‌ഫോടനം. ബാൽ ഗംഗ, ധരം ഗംഗ നദികൾ കരകവിഞ്ഞൊഴുകുകയും പ്രദേശത്തെ വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്തു. റോഡുകളും പാലങ്ങളും തകരുകയും, വയലുകൾ വെള്ളത്തിനടിയിലായി വെള്ളത്തിനടിയിലാക്കുകയും ചെയ്തു.
സന്ന്യാസിമാരുടെ കുടിലുകൾ ഒഴുകിപ്പോയെന്നാണ് വിവരം. വെള്ളപ്പൊക്കത്തിൽ ഗ്രാമങ്ങളിലെ ചില കടകൾക്കും കേടുപാടുകൾ സംഭവിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. നദീതീരത്തോട് ചേർന്നുള്ള വീടുകളിൽ താമസിക്കുന്നവർ പെട്ടെന്ന് സുരക്ഷിത സ്ഥാനങ്ങളലേക്ക് മാറിയതിനാൽ ആളപായമുണ്ടായില്ല.