മധ്യപ്രദേശിലെ മൊറേനയിൽ ട്രക്ക് ട്രാക്ടർ ട്രോളിയിൽ ഇടിച്ച് രണ്ട് കൻവാരിയർ മരിച്ചു. 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ പ്രകോപിതരായ തീർഥാടകർ ട്രക്ക് ഡ്രൈവറെ മർദിക്കുകയും റോഡ് തടയുകയും ചെയ്തു. സിഹോനിയ പ്രദേശത്തെ ഭരത് ലാൽ ശർമ്മ (37), രാംനരേഷ് ശ്രമ (26) എന്നീ രണ്ട് കൻവാരിയകൾ മരിച്ചത്.
തീർഥാടകരുടെ സഹായത്തിനായി കാവടിയാത്രയെ അനുഗമിച്ച ട്രാക്ടർ ട്രോളിയിൽ ട്രക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അപകടനില തരണം ചെയ്തതായും മൊറേന അഡീഷണൽ പൊലീസ് സൂപ്രണ്ട് അനുരാഗ് താക്കൂർ അറിയിച്ചു.