വയനാട്ടിൽ രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ് സംഘം മുണ്ടക്കൈയിൽ എത്തി. വയനാട്ടിലുണ്ടായ ദുരന്തത്തില്‍ ഇടപെടലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് കേന്ദ്രത്തില്‍നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനല്‍കിയതായി പ്രധാനമന്ത്രി അറിയിച്ചു.
ചാലിയാറിൽ നിന്ന് മൃതദേഹങ്ങൾ കിട്ടിയിട്ടുണ്ട്. കൃത്യമായ കണക്ക് പിന്നീട് പറയുമെന്നും രക്ഷാപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നുവെന്നും മന്ത്രി കെ രാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.