ചക്രവ്യൂഹത്തിൽപെട്ട അഭിമന്യുവിന്റെ അവസ്ഥയാണ് രാജ്യത്തിനെന്നും, മോദിയുടെ നേതൃത്വത്തിൽ രാജ്യം ചക്രവ്യൂഹത്തിലകപ്പെട്ടു. പ്രതിപക്ഷം അത് ഭേദിക്കുമെന്നും ലോക്സഭയിൽ രാഹുൽ ഗാന്ധി. ചക്രവ്യൂഹത്തിന്റെ മധ്യഭാഗം നിയന്ത്രിക്കുന്നത് 6 പേരാണ്. മോദി, അമിത് ഷാ, മോഹൻ ഭാഗവത്, അജിത് ഡോവൽ, അദാനി, അംബാനി എന്നിവരാണെന്നും രാഹുൽ ഗാന്ധി.
സദസിൻ്റെ മാന്യത കാത്ത് സൂക്ഷിച്ച് സംസാരിക്കണമെന്ന് രാഹുൽ ഗാന്ധിക്ക് സ്പീക്കർ താക്കീത് നൽകി. ബിഹാറിനെയും ആന്ധ്രാപ്രദേശിനെയും മാത്രം പരിഗണിച്ചുള്ള കേന്ദ്രബജറ്റിനെയും രാഹുൽ കടന്നാക്രമിച്ചു. നികുതി ഭീകരതയില്‍ നിന്ന് സാധാരണക്കാര്‍ക്ക് ആശ്വാസം നല്കുന്ന ഒരു പ്രഖ്യാപനം പോലം ബജറ്റില്‍ ഇല്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിമാര്‍ക്ക് ഭയമാണ് എന്നും ഈ ഭയം വകുപ്പുകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.



