വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ട കണക്കുകൾ എത്രയുംപെട്ടെന്ന് സർക്കാർ കേന്ദ്രത്തിന് നൽകണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള നിലവിലെ തടസ്സങ്ങൾ എത്രയും പെട്ടന്ന് നീക്കി സംസ്ഥാനം ആവശ്യപ്പെടുന്ന മുഴുവൻ തുകയും കേന്ദ്ര നൽകണം. പ്രധാനമന്ത്രി നൽകിയ വാക്ക് പാലിക്കണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.
കോഴിക്കോട് വിലങ്ങാട്ടെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണം. കേന്ദ്രമത് അനുവദിക്കണം.



