നാഷണൽ ഹെറാൾഡ് കേസ്: ചോദ്യം ചെയ്യലിനായി രാഹുൽ ഗാന്ധിക്ക് ഇ ഡി വീണ്ടും സമൻസ് നൽകും

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിനായി ഇഡി വീണ്ടും സമൻസ് നൽകും. നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ഇഡി വീണ്ടും…

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിനായി ഇഡി വീണ്ടും സമൻസ് നൽകും. നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ഇഡി വീണ്ടും രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

2015 മുതൽ 2015 ഡോളർ – നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി ജാമ്യത്തിലാണ്. കേസിൽ 751 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. കേസുമായി ബന്ധപ്പെട്ട മറ്റ് ചിലരെ ഒരു വട്ടം കൂടി ചോദ്യം ചെയ്യാൻ ഇ ഡി ആലോചിക്കുന്നുണ്ട്. എന്നാൽ സോണിയ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യുമോ എന്നതിൽ വ്യക്തതയില്ല.

യങ് ഇന്ത്യ കമ്പനിയിലെ 76 ശതമാനം ഓഹരികളുടെ ഉടമകള്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ്. അസോസിയേറ്റഡ് ജേർണൽസ് – യങ് ഇന്ത്യ ഇടപാടിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇ ഡി നിലപാട്.

Leave a Reply